പാക്കിസ്താനെ കുരുക്കി 'എഫ്-16'..: ഭീകരര്‍ക്കെതിരെ മാത്രം ഉപയോഗിക്കാനായി കൈമാറിയ എഫ് 16 തൊടുത്തതിനെതിരെ യുഎസ് അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

പാക്കിസ്താനെ കുരുക്കി 'എഫ്-16'..: ഭീകരര്‍ക്കെതിരെ മാത്രം ഉപയോഗിക്കാനായി കൈമാറിയ എഫ് 16 തൊടുത്തതിനെതിരെ യുഎസ് അന്വേഷണം

വാഷിംഗ്ടണ്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രം ഉപയോഗിക്കണമെന്ന കരാറിലാണ് അമേരിക്ക പാക്കിസ്താന് എഫ്-16 പോര്‍ വിമാനങ്ങള്‍ കൈമാറിയത്. ഈ കരാര്‍ നിലനില്‍ക്കെ പ്രത്യാക്രമണത്തിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചത് പാക്കിസ്താനെ കൂടുതല്‍ കുരുക്കിലാക്കി. എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പാക്കിസ്താന്‍ വാദം. എന്നാല്‍ പാക്ക് വാദം പൊളിച്ച് ഇന്ത്യ തെളിവുകള്‍ നിരത്തുകയും ചെയ്തതതോടെ പാക്കിസ്താന്‍ കുരുക്കിലാകുകയായിരുന്നു.

ഇക്കാര്യത്തില്‍ പാക്കിസ്താനോട് വിശദീകരണം തേടുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. പ്രതിരോധത്തിനായി നല്‍കിയ പോര്‍വിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമമ്പാള്‍ ധാരണയായ കരാര്‍ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങാന്‍ അമേരിക്ക തീരുമാനിച്ചത്.

[IMG]

ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍( അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ്-16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. വിദേശരാജ്യങ്ങളുമായുള്ള ആയുധവില്‍പ്പന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാക്കിസ്താനു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗ വക്താവ് വ്യക്തമാക്കി. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്-16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 1980 യിലാണ് യുഎസില്‍ നിന്ന് പാക്കിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്. റഷ്യന്‍ നിര്‍മ്മിത വിമാനമായ മിഗ്-21 ബൈസണ്‍ ഉപയോഗിച്ചാണ് ഇന്ത്യ എഫ്-16 തകര്‍ത്തത്.



from mangalam.com https://ift.tt/2tL9TqB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages