''ആക്രമണം നടന്ന് ഒരു മണിക്കൂറിനകം 35 മൃതദേഹങ്ങള്‍ മാറ്റി '' ; വ്യോമാക്രമണത്തെക്കുറിച്ച് പ്രദേശവാസികള്‍ ; കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്‌ഐ ഏജന്റും പാക് സൈനികരും വരെ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

''ആക്രമണം നടന്ന് ഒരു മണിക്കൂറിനകം 35 മൃതദേഹങ്ങള്‍ മാറ്റി '' ; വ്യോമാക്രമണത്തെക്കുറിച്ച് പ്രദേശവാസികള്‍ ; കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്‌ഐ ഏജന്റും പാക് സൈനികരും വരെ ?

ന്യൂഡല്‍ഹി: പാകിസ്താനിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ആളപായമുണ്ടായില്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിക്കുമ്പോള്‍ മുന്‍ പാക് സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമങ്ങള്‍. പാകിസ്താന്‍ മിലിട്ടറിയില്‍ നേരത്തേ സേവനം അനുഷ്ഠിച്ച ചിലരും ഐഎസ്‌ഐ യുടെ ഏജന്റായിരുന്ന മുന്‍ ഉദ്യോഗസ്ഥനും മരണമടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരനും ഭാര്യാസഹോദരനും കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ വിവരങ്ങളും.

ആക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ആക്രമണം നടന്ന സ്ഥലത്തു നിന്നും മൃതദേഹങ്ങള്‍ ആംബുലന്‍സ് ഉപയോഗിച്ച് മാറ്റുന്നത് കണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഫസ്റ്റ്‌പോസ്റ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഏകദേശം 35 ലധികം മൃതദേഹങ്ങള്‍ എങ്കിലും മാറ്റിയിട്ടുണ്ടെന്നും ആംബുലന്‍സില്‍ ഇവ മാറ്റുന്നത് കണ്ടെന്നുമാണ് പറച്ചിലുകള്‍. ഇന്ത്യന്‍ വ്യോമസേനയാല്‍ തകര്‍ക്കപ്പെട്ട ഇവിടുത്തെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ മുമ്പ് പാക് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 12 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നും വിവരമുണ്ട്.

ആക്രമണ വിവരം പുറത്തു വന്നതിന് ശേഷം പ്രാദേശിക ഭരണകൂടത്തിലെ വേണ്ടപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അവിടം നിയന്ത്രണത്തിലാക്കിയ പാക്‌സൈന്യം അനുവദിച്ചില്ല. ഇവിടേയ്ക്ക് എത്തിയ ആള്‍ക്കാരെ പെട്ടെന്നു തന്നെ പാക് സൈന്യം ഒഴിപ്പിക്കുകയും ഇവിടേയ്ക്ക് പോലീസിന് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്തു. വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാന്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സ്റ്റാഫുകളുടെ മൊബൈല്‍ഫോണ്‍ വരെ എടുത്തുകൊണ്ടും പോയതായും നാട്ടുകാര്‍ പ്രതികരിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

പാകിസ്താന്റെ മൂന്‍ ഐഎസ്‌ഐ ഓഫീസറായ കേണല്‍ സലിം എന്നൊരാള്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിനൊപ്പം കേണല്‍ സറാര്‍ സാക്രി എന്നൊരാള്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ജെയ്‌ഷെ ഇ മൊഹമ്മദ് തീവ്രവാദി സംഘടനയുടെ പെഷവാറിലെ പരിശീലകന്‍ മുഫ്തി മൊയീന്‍ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുകയും ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ദ്ധനുമായ ഉസ്മാന്‍ ഗാനി എന്നിവരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്ന പ്രധാന പേരുകള്‍ ഉസ്മാന്റെയും കേണല്‍ സലിമിന്റെയുമാണ്.



from mangalam.com https://ift.tt/2VzhYL3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages