ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഹകരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
കിഴക്കന്‍ ഡല്‍ഹിയില്‍ അത്ഷി, ദക്ഷിണ ഡല്‍ഹിയില്‍ രാഘവ് ചന്ദ, ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, ദിലീപ് പാണ്ഡേ നോര്‍ത്ത് ഈസ്റ്റ് ദില്ലി, ഗുഗന്‍ സിങ്‌നോര്‍ത്ത് വെസ്റ്റ് ദില്ലി, ന്യൂഡല്‍ഹിയില്‍ ബ്രജേഷ് ഗോയല്‍ എന്നിവരാണ് മത്സരിക്കുന്നത്.
ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളില്‍ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. ഈ മണ്ഡലത്തിലേക്കുള്ള ആം ആദ്മി സ്ഥാനര്‍ത്ഥിയേയും വൈകാതെ പ്രഖ്യാപിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടി അറിയിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു
അന്ന് ബിജെപിക്ക 46 ശതമാനം വോട്ടുകളും ആം ആ്ദമി പാര്‍ട്ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ 2015ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ള 70 നിയമസഭാ സീറ്റില്‍ 67ഉം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2Ubt2O5
via IFTTT
No comments:
Post a Comment