കാസർകോട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി 12-ന് പെരിയയിലെ കല്യോട്ട് എത്തുന്നു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കാനാണ് വരുന്നത്. മംഗളൂരുവിൽ വിമാനമിറങ്ങി റോഡുമാർഗം 11 മണിയോടെ കല്യോട്ടെത്തും. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട്ടിലെ സി.ആർ.പി.എഫ്. ജവാൻ വി.വി.വസന്തകുമാറിന്റെ വീടും സന്ദർശിച്ചേക്കും. വൈകീട്ട് കോഴിക്കോട്ട് പൊതുയോഗത്തിൽ പ്രസംഗിക്കുമെന്നാണ് വിവരമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. Content Highlights:Rahul Gandhi will Visit Kalyot
from mathrubhumi.latestnews.rssfeed https://ift.tt/2BWNomX
via
IFTTT
No comments:
Post a Comment