ഫെഡറർക്ക് സെഞ്ചുറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

ഫെഡറർക്ക് സെഞ്ചുറി

ദുബായ്: കരിയറിൽ 100 സിംഗിൾസ് കിരീടങ്ങൾ തികച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ശനിയാഴ്ച ദുബായ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെ (6-4, 6-4) തോൽപ്പിച്ചാണ് സ്വിസ് താരത്തിന്റെ ചരിത്രനേട്ടം. ഓപ്പൺ യുഗത്തിനുശേഷം 100 കിരീടങ്ങൾ നേടുന്ന രണ്ടാം പുരുഷതാരമാണ്. അമേരിക്കയുടെ ജിമ്മി കോണേഴ്സ് (109) മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അമേരിക്കയുടെ മാർട്ടിന നവരത്ലോവയ്ക്ക് വനിതാ സിംഗിൾസിൽ 167 കിരീടങ്ങളുണ്ട്. 37-കാരനായ ഫെഡററുടെ ദുബായിലെ എട്ടാം കിരീടമാണ്. കഴിഞ്ഞ ഒക്ടോബറിൽ സ്വന്തം നാടായ ബാസലിൽ വെച്ചായിരുന്നു അവസാന കിരീടം. ലോക ഏഴാം നമ്പറുകാരനായ ഫെഡററെ സിറ്റ്സിപാസ് കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ പ്രീ ക്വാർട്ടറിൽ തോൽപിച്ചിരുന്നു. ആ തോൽവിക്കുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയം. ദുബായിൽ എട്ടാം കിരീടം നേടുമ്പോൾതന്നെ 100 തികയ്ക്കുക എന്നത് ഏറെ സവിശേഷമായ കാര്യമാണ്. ടൂർണമെന്റിലുടനീളം ശക്തരായ എതിരാളികളുമായിട്ടായിരുന്നു മത്സരം-റോജർ ഫെഡറർ. Content Highlights:Roger Federer claims 100th title Stefanos Tsitsipas Dubai Championship


from mathrubhumi.latestnews.rssfeed https://ift.tt/2NCOyc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages