ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിയ്ക്കും കടുത്ത മുന്നറിയിപ്പ് സൃഷ്ടിച്ചുകൊണ്ട് 111 കര്‍ഷകര്‍ വാരണാസിയില്‍ മത്സരിക്കാനൊരുങ്ങുന്നു. മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ മത്സരിക്കാനെത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരാണ്. നഗ്നരായി പ്രചരണത്തിന് ഇറങ്ങുമെന്നും ഇവര്‍ ഭീഷണി മുഴക്കുന്നുണ്ട്. അതേസമയം ഇവരെ അനുനയിപ്പിച്ച് തീരുമാനത്തില്‍ നിന്നും പിന്മാറ്റാന്‍ ബിജെപിയും ശ്രമം തുടങ്ങി.
കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും തങ്ങളുടെ വാക്കുകള്‍ക്ക് മോഡി ചെവി കൊടുക്കുന്നില്ലെന്നതാണ് കര്‍ഷകരുടെ ആവലാതി. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭകരമായ വില തരിക, കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ നേതാവ് പി അയ്യാക്കണ്ണിന്റെ നേതൃത്വത്തിലാണ് വന്‍ കര്‍ഷക പട എത്തുന്നത്. കര്‍ഷകര്‍ വാരണാസിയിലെ സന്ന്യാസി സമൂഹവുമായി വിഷയം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
മോഡിയോടുള്ള പ്രതിഷേധ സൂചകമായി ശിവ ഭക്തരായ നഗ്നസ്വാമികളുടെ സഹായത്തോടെ അവരെ പോലെ പൂര്‍ണ്ണ നഗ്നരായി ആകും കര്‍ഷകര്‍ വാരണാസിയില്‍ പ്രചാരണം നടത്തുക. അതേസമയം കര്‍ഷകരെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. കേന്ദ്രമന്ത്രിയും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയുമായ പൊന്‍ രാധാകൃഷ്ണനെ ഉപയോഗിച്ച് സമവായ ചര്‍ച്ചകള്‍ക്കും ബിജെപി തുടക്കമിട്ടു കഴിഞ്ഞു. അതേസമയം തങ്ങള്‍ ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ എതിരല്ലെന്നും ആവശ്യം നേടിയെടുക്കലാണ് ലക്ഷ്യമെന്നും കര്‍ഷകര്‍ പറയുന്നു.
ആവശ്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്ന് ബിജെപി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടും. അങ്ങനെ സംഭവിച്ചാല്‍ മല്‍സര രംഗത്തുനിന്ന് പിന്‍മാറും അല്ലെങ്കില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ കര്‍ഷകര്‍ സ്വീകരിച്ചത് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായതും കര്‍ഷകരുടെ നിലപാടാണ്.
from mangalam.com https://ift.tt/2U2o8Hh
via IFTTT
No comments:
Post a Comment