തിരുവനന്തപുരം: വയനാട്ടില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ ടി.സിദ്ധിഖ്. രാഹുലിന്റെ വരവിനായി കാത്തിരിക്കുകയാണ വയനാട്. രാഹുല്‍ വരുമെന്ന പൂര്‍ണ്ണ പ്രതീക്ഷയിലാണ് താനെന്ന് ടി.സിദ്ധിഖ് പറഞ്ഞു. നാമനിര്‍ദേശപത്രിക നല്‍കാന്‍ പോകുന്നുവെന്ന വാര്‍ത്ത തെറ്റിധാരണാജനകമാണ്. മനസറിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. രാഹുല്‍ വരില്ല; സിദ്ധിഖ് തന്നെ സ്ഥാനാര്‍ത്ഥി എന്ന മംഗളം വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്ന സിദ്ധിഖ്.
ലേഖകന്റെ വിശദീകരണം:
വയനാട് തനിക്ക് മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കണമെന്ന സത്യവാങ്മൂലം തിരുവനന്തപുരം അഡീഷണല്‍ അസിസ്റ്റന്റ് സെക്ഷന്‍സ് കോടതി മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കക്ഷിക്ക് മത്സരിക്കുന്നതിനു വേണ്ടി ജാമ്യം അനുവദിക്കക്കണമെന്നും എന്നാല്‍ മാത്രമേ തന്റെ കക്ഷിയ്ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവൂവെന്നും തുറന്ന കോടതി മുന്‍പാകെ സിദ്ധിഖിന്റെ അഭിഭാഷകന്‍ ക്ലാാരന്‍സ് മിറാന്‍ഡാ വാദിച്ചു. തുടര്‍ന്ന് തലസ്ഥാനത്ത് കന്റോന്‍മെന്റ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച കേസില്‍ ജാമ്യം അനുവദിക്കുകയായിരുന്നു.from mangalam.com https://ift.tt/2OpTxNy
via IFTTT
No comments:
Post a Comment