കോട്ടയം: ആലത്തൂരിലെ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ അനില്‍ അക്കര എം.എല്‍.എയും അധ്യാപിക ദീപ നിശാന്തും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പോരില്‍ ഇടപെട്ട് കെ.എസ് ശബരിനാഥന്‍ എം.എല്‍.എ. ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു എതിരാളിയേക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണെന്ന് സ്ഥാപിക്കാനാണല്ലോ പുതിയ പോസ്റ്റില്‍ ദീപ ടീച്ചര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞുതുടങ്ങുന്ന ശബരിനാഥന്റെ ഫേസ്ബുക്ക് പോസ്റ്റില്‍, ലോക്‌സഭയില്‍ പി.കെ ബിജു കൊണ്ടുവന്ന പ്രൈവറ്റ് മെമ്പര്‍ ബില്ലുകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് മറുപടി നല്‍കുന്നത്. ലോക്‌സഭയില്‍ എം.പിമാരുടെ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന അളവുകോല്‍ അവര്‍ അവതരിപ്പിക്കുന്ന പ്രൈവറ്റ് മെമ്പര്‍ ബില്ലുകളുടെ എണ്ണമാണെന്നു അറിയാവുന്നതുകൊണ്ട് അതിന്റെ രേഖകള്‍ പലവട്ടം പരിശോധിച്ചുവെന്നും ശബരിനാഥന്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ടീച്ചറേ ഒരു ഡൗട്ട്
ദീപ ടീച്ചറുടെ പുതിയ പോസ്റ്റില്‍ ചില കണക്കുകള്‍ ഉദ്ധരിച്ചു (കടമെടുത്താണെന്ന് പറയുന്നു) ശ്രീ PK ബിജു MP ഒരു പണത്തൂക്കം മുന്നിലാണെന്ന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു .ഇതിന് ഉത്തരമുണ്ടെങ്കില്‍ നല്‍കണമെന്നാണ് ശ്രീ അനില്‍ അക്കര MLAയോട് ടീച്ചര്‍ ആവശ്യപെട്ടിരിക്കുന്നത്.
എന്തായാലും ടീച്ചര്‍ നിരത്തിയ കണക്കുകള്‍ കൂടുതലായി പഠിക്കുവാന്‍ ഒരു നല്ല വിദ്യാര്‍ത്ഥിയെപ്പോലെ ലോക്‌സഭാ വെബ്‌സൈറ്റില്‍ കണ്ണോടിച്ചു. ലോകസഭയില്‍ MPമാരുടെ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന അളവുകോല്‍ അവര്‍ അവതരിപ്പിക്കുന്ന പ്രൈവറ്റ് മെമ്പര്‍ ബില്ലുകളുടെ എണ്ണമാണെന്നു അറിയാവുന്നതുകൊണ്ട് അതിന്റെ രേഖകള്‍ പലവട്ടം പരിശോധിച്ചു. കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു:
1.പ്രൈവറ്റ് മെമ്പര്‍ ബില്ല് ദേശിയ ശരാശരി - 2.3 എണ്ണം
2. പ്രൈവറ്റ് മെമ്പര്‍ ബില്ല് കേരള എംപിമാരുടെ ശരാശരി - 4.7 എണ്ണം
3.ശശി തരൂര്‍ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 16 എണ്ണം
4.NK പ്രേമചന്ദ്രന്‍ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 7 എണ്ണം
5. MK രാഘവന്‍ MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 15 എണ്ണം
6.കൊടിക്കുന്നില്‍ സുരേഷ് MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 6 എണ്ണം
7.ഇന്നസെന്റ് അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0
8.PK ബിജു MP അവതരിപ്പിച്ച പ്രൈവറ്റ് ബില്ല് - 0
അപ്പോള്‍ അഞ്ചു വര്‍ഷം കൊണ്ട് ഒരു പ്രൈവറ്റ് ബില്ലുപോലും അവതരിപ്പിക്കാത്ത ചാലക്കുടികാരനും ആലത്തുരുകാരനും എങ്ങനെയാണ് മികച്ച MPമാരാകുന്നത്? മറ്റുള്ളവര്‍ മോശക്കാരാണോ?
ഡൗട്ട് ഒന്ന് ക്ലിയര്‍ ചെയ്താല്‍ അടുത്ത വിഷയത്തിലേക്ക് കടക്കമായിരുന്നു.
from mangalam.com https://ift.tt/2OpToK0
via IFTTT
No comments:
Post a Comment