മുംബൈ: പി.എൻ.ബി തട്ടിപ്പ് കേസിൽ രാജ്യം വിട്ട കോടീശ്വരൻ നീരവ് മോദി കടൽതീരത്ത് അനധികൃതമായി നിർമിച്ച ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. മഹാരാഷ്ട്രയിലെ അലിഭാഗിലെ പരിസ്ഥിതി ലോല മേഖലയിൽ എല്ലാ നിയമങ്ങളും ലംഘിച്ച് 100 കോടിയിലേറെ രൂപ മുടക്കി നിർമിച്ച ബംഗ്ലാവ് നേരത്തേ കണ്ടു കെട്ടിയിരുന്നു. തൂണുകളിലും മറ്റും സ്ഫോടക വസ്തുക്കൾ നിറച്ചാണ് 33,000 സ്ക്വയർ ഫീറ്റിലുള്ള ബംഗ്ലാവ് തകർത്തത്. കഴിഞ്ഞ ദിവസങ്ങളിൽ വിലപ്പിടിപ്പുള്ള വസ്തുക്കൾ അധികൃതർ പുറത്തെത്തിച്ചിരുന്നു. ഇവ പിന്നീട് ലേലത്തിൽ വിൽക്കും. 30 കിലോ ഡൈനാമിറ്റ് ഉപയോഗിച്ചാണ് കെട്ടിടം തകർത്തത്. കെട്ടിടം തർത്തെങ്കിലും ശക്തമായ അടിത്തറ ഇടിച്ചു കളഞ്ഞ് ഭൂമി പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളെടുക്കുമെന്ന് റായ്ഗഡ് ജില്ലാ കളക്ടർ വിജയ് സൂര്യവംശി പറഞ്ഞു. സ്വിമ്മിങ് പൂളും അത്യാഢംബര റിസോട്ടിന് വേണ്ട എല്ലാ സൗകര്യങ്ങളും ചേർന്നതായിരുന്നു വലിയ ഇരുമ്പു ഗെയിറ്റോടു കൂടിയ ഈ വേനൽക്കാല വസതി. മുംബൈയിൽ നിന്നും 90 കിലോമീറ്റർ അകലെയാണിത്. ബംഗ്ലാവ് ഇടിച്ചു തകർക്കുന്നത് ഒഴിവാക്കാൻ നീരവ് മോദി മുംബൈ ഹൈക്കോടതിയെ സമീച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. Content highlights: Nirav Modis 100 crore Seaside Bungalow Demolished With Explosives
from mathrubhumi.latestnews.rssfeed https://ift.tt/2TqU9Iu
via
IFTTT
No comments:
Post a Comment