കുമ്മനത്തിന്റെ വരവ് ഐക്യം ശക്തിപ്പെടുത്തുമോ എന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

കുമ്മനത്തിന്റെ വരവ് ഐക്യം ശക്തിപ്പെടുത്തുമോ എന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ തിരിച്ചു വരുന്നത് പാര്‍ട്ടിയില്‍ ഐക്യം ശക്തിപ്പെടുത്തുമോ എന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് പി.എസ്. ശ്രീധരന്‍പിള്ള. അത് മാധ്യമങ്ങളുടെ അഭിപ്രായമാണെന്നും കേരളത്തിലെ ബി.ജെ.പിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും അതുവഴി തങ്ങളുടെ മനോവീര്യം തകര്‍ക്കാനുമുള്ള ശ്രമമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കുമ്മനത്തിന്റെ മടങ്ങിവരവ് പാര്‍ട്ടിയില്‍ ഐക്യം ശക്തിപ്പെടുത്തുമോ എന്ന ചോദ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കുമ്മനം മടങ്ങി വരുന്നതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം തിരിച്ചുവരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം രാജിവപ്പിച്ച് കുമ്മനത്തെ കൊണ്ടുവരുന്നതിലൂടെ എന്താണ് ബി.ജെ.പി ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അതിനൊന്നും ഉത്തരം പറയേണ്ടത് താനല്ലെന്നും അദ്ദേഹവും പാര്‍ട്ടിയുമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം കുമ്മനത്തിന്റെ മടങ്ങി വരവ് ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം. ശശി തരൂരിനെ കുമ്മനം തോല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.



from mangalam.com https://ift.tt/2H62A5t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages