കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച ഒരു മണിയോടെയാണ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. പാണ്ടിക്കാട്ടെ വീട്ടില്‍ എത്തിച്ച മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും. ഇപ്പോള്‍ വീട്ടില്‍ പൊതുദര്‍ശനം നടന്നു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പാണ്ടിക്കാട് വരെ കനത്ത പോലീസ് സുരക്ഷയിലാണ് മൃതദേഹം കൊണ്ടുപോയത്. പോകുന്ന വഴിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വാഹനം നിര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
അതിനിടെ ജലീലിന്റേത് ഏകപക്ഷീയമായ കൊലപാതകമാണെന്ന് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവര്‍ത്തിച്ചു. ജലീലിന്റേത് കരുതിക്കൂട്ടി നടപ്പിലാക്കിയ കൊലപതാകമാണെന്ന് സഹോദരന്‍ റഷീദ് ആവര്‍ത്തിച്ചു. ഒരു കയ്യബദ്ധമാണെന്ന് പോലും കരുതാനാകുന്നില്ല. അത്രയ്ക്ക് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയതെന്നും റഷീദ് പറഞ്ഞു.
ഇന്നലെ നടത്തേണ്ടിയിരുന്ന പോസ്റ്റ്‌മോര്‍ട്ടം ചില സാങ്കേതിക കാരണങ്ങളാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം ഉച്ചയ്ക്ക് 12 മണിയോടെയാണ് അവസാനിച്ചത്. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2UshJ4m
via IFTTT
No comments:
Post a Comment