മുഖ്യമന്ത്രിയാകാന്‍ കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ നല്‍കിയത് 1000 കോടി, നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും കോഴ, ബി.ജെ.പിയെ വെട്ടിലാക്കി 1800 കോടിയുടെ അഴിമതി പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

മുഖ്യമന്ത്രിയാകാന്‍ കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ നല്‍കിയത് 1000 കോടി, നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും കോഴ, ബി.ജെ.പിയെ വെട്ടിലാക്കി 1800 കോടിയുടെ അഴിമതി പുറത്ത്

ബംഗളുരു: ബി.ജെ.പിയെ വെട്ടിലാക്കി ബി.എസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും പണം നല്‍കിയെന്നാണ് ഡയറിയിലെ വെളിപ്പെടുത്തല്‍. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള രേഖ കാരവന്‍ മാഗസിന്‍ പുറത്തുവിട്ടു. 1800 കോടിയോളം രൂപ വിവിധ നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും നല്‍കിയെന്നാണ് യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രിയാക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നല്‍കിയത്. നിതിന്‍ ഗഡ്കരിക്ക് 150 കോടി രൂപയും രാജ്‌നാഥ് സിംഗിന് 100 കോടി രൂപയും നല്‍കി. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കി. മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി കേന്ദ്ര കമ്മറ്റിക്ക് 1000 കോടി രൂപ നല്‍കി. എല്‍.കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി രൂപ വീതം നല്‍കി. ജഡ്ജുമാര്‍ക്ക് 250 കോടിയും അഭിഭാഷകര്‍ക്ക് 50 കോടിയും നല്‍കി. [IMG]

2009ലെ ഡയറിക്കുറിപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പുമുണ്ട്. 2017ല്‍ തന്നെ ആദായ നികുതി വകുപ്പിന് ലഭിച്ച രേഖകളില്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പുറത്തുവന്ന അഴിമതി ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2FuIujr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages