ആ പിടിവലിക്കിടെ സുമലതയുടെ നെറ്റി പൊട്ടി; കുറ്റം എനിക്കും: ബാബു നമ്പൂതിരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ആ പിടിവലിക്കിടെ സുമലതയുടെ നെറ്റി പൊട്ടി; കുറ്റം എനിക്കും: ബാബു നമ്പൂതിരി

മമ്മൂട്ടി-സുമലത ജോഡികള്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. 1985-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വില്ലനായി എത്തിയത് ബാബു നമ്പൂതിരിയാണ്. സുമലതയെ സ്‌നേഹിക്കുന്ന അജിത്ത് എന്ന കഥാപാത്രത്തെയാണ് ബാബു നമ്പൂതിരി ചിത്രത്തില്‍ അവതരിപ്പിച്ചത്. സുമലതയുമായുള്ള കോംപിനേഷന്‍ സീനിനെ കുറിച്ചും താന്‍ പിടിച്ചു വലിച്ചപ്പോള്‍ സുമലതയ്ക്കുണ്ടായ പരിക്കിനെ കുറിച്ചും തുറന്നു പറയുകയാണ് ബാബു നമ്പൂതിരി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു തന്റെ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.

നിറക്കൂട്ടിന്റെ ചിത്രീകരണം കൊല്ലത്ത് വെച്ച് നടക്കുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. അജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. നായകനായ മമ്മൂട്ടിയെ സ്‌നേഹിക്കുന്ന നായികയാണ് സുമലത. നായകന്റെ അടുത്ത സുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്. എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്താന്‍ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്. ബലമായി പിടിച്ചുവലിക്കുകയും തോളിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തോളിലെടുത്തു കൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് രംഗം. എന്റെ തോളില്‍ കിടക്കുന്ന സുമലത വഴുതി മാറാന്‍ ശ്രമിച്ചു കൊണ്ട് കയ്യും കാലുമെല്ലാം ആട്ടുന്നുണ്ട്.

ഞാന്‍ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളില്‍ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയില്‍ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തു നിന്നുള്ള വീഴ്ച എന്ന പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ജോഷി സാറിനോ ജോയ് തോമസിനോ ഒന്നുമല്ല, മറ്റുള്ളവര്‍ക്ക് അത് വലിയ പ്രശ്‌നമായി. അതില്‍ സുമലതയും ഉണ്ടാകുമെന്നാണ് കരുതിയത്. കുറച്ചു കൂടെ അനുഭവമുള്ള ഒരാളായിരുന്നെങ്കില്‍ ഈ പ്രശ്‌നം വരില്ലായിരുന്നു എന്ന സംസാരവുമുണ്ടായി. ഷൂട്ടിങ് നിര്‍ത്തി വെച്ചു. പിന്നീട് മുറിവേറ്റ സുമലതയെയും കൊണ്ട് ജ്യോത്സനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിര്‍മാതാവ് ജോയ് തോമസ് പോയത്.

കോരച്ചേട്ടന്‍ മുറിവ് കണ്ടിട്ട് പറഞ്ഞു, വളരെ നന്നായിരിക്കുന്നു, ചോര കണ്ടില്ലേ? പടം ഹിറ്റാവും. ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയാണ് അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നതെങ്കില്‍ ഒരുപക്ഷേ സുമലതയും ഞാനുമുള്ള രംഗങ്ങള്‍ മറ്റൊരാളെ വെച്ച് പൂര്‍ത്തിയാക്കിയേനെ. എന്നാല്‍ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്ചകളുടെ ബ്രേക്കിന് ശേഷം ഷൂട്ടിങ് വീണ്ടും തുടര്‍ന്നു -ബാബു നമ്പൂതിരി പറഞ്ഞു.



from mangalam.com https://ift.tt/2JKSCZJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages