ഭാര്യയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത എത്ര ഭര്‍ത്തക്കന്മാരുണ്ട്?? ​​ചോദ്യമുയര്‍ത്തി ഒരു കുറിപ്പ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ഭാര്യയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത എത്ര ഭര്‍ത്തക്കന്മാരുണ്ട്?? ​​ചോദ്യമുയര്‍ത്തി ഒരു കുറിപ്പ്‌

വിവാഹശേഷം പിറന്ന നാടും വീടും മാതാപിതാക്കളെയുമെല്ലാം വിട്ട് ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍ വിവാഹത്തോടെ പലരും തങ്ങളുടെ പേരില്‍ നിന്ന് പിതാവിന്റെ പേര് മാറ്റി ഭര്‍ത്താവിന്റെ പേര് സ്ഥാപിക്കാറുണ്ട്. ഈ ചേര്‍ക്കലുകളെയും വെട്ടിമാറ്റലുകളെയും കുറിച്ച് തുറന്ന് എഴുതുകയാണ് ഡോക്ടര്‍ വീണ ജെഎസ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടര്‍ വീണ ഈ തുറന്നെഴുത്ത് നടത്തിയത്.

വീണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം....

സ്വന്തം പേരിന്റെ കൂടെ ഭർത്താവിന്റെ പേര്, ചേർത്തവളുമാരോടാണ് ചോദ്യം ;)

(especially അച്ഛന്റെയോ അച്ഛന്റെ തറവാട്ടിന്റെയോ പേര് പറിച്ചുകളഞ്ഞ് ഇന്നലെക്കേറി വന്നവന്റെ ;) പേര് വെച്ചവള്മാരോട് )

1)എന്ത് സന്തോഷമാണ് നിങ്ങൾ അനുഭവിക്കുന്നത്?
തെറി വിളിക്കല്ലേ. എന്താണ് കിട്ടുന്നത് എന്നറിഞ്ഞാൽ
വെല്ല നല്ല സാധനവും ആണേൽ
കിട്ടുവോന്നു നോക്കാനാ. ;)

2) കുട്ടികളുടെ പേരിനൊപ്പവും അതിയാന്റെ പേര് ഇട്ടിട്ടുണ്ടോ??

3) ഉണ്ടെങ്കിൽ,
പെൺകുട്ടിയാണെങ്കിൽ നാളെ അവൾ "മറ്റേതോ" ഒരുത്തന്റെ പേര് കൂട്ടിച്ചേർക്കാൻവേണ്ടി അതിയാന്റെ പേര് വെട്ടിമാറ്റുമ്പോൾ നിങ്ങൾ കണ്ഠമിടറിക്കരയുമോ??

4) അതോ ഫിലിം സ്റ്റാർ നസ്രിയ പറയും പോലെ
"ഞാൻ നസ്രിയ നസീം ഫഹദ്" എന്ന അഭിമാനം കുട്ടികളിൽ വളർത്തുമോ?? ;)
(നസ്രിയയെ അപമാനിച്ചതല്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക)

5) ഭർത്താവിന്റെ പേര് കൂടെ വെച്ച എത്രവളുമാരുടെ ഭർത്താവ് സ്വന്തം പേരിന്റെ ബാക്കിയായി ഭാര്യയുടെ പേര് വെച്ചിട്ടുണ്ട്??? അതും അഭിമാനത്തോടെ, ഒട്ടുമെ നിർബന്ധിക്കാതെ അല്ലെങ്കിൽ ചോദ്യം ചെയ്യാതെ??? ;)

മരണത്തിൽപ്പോലും സ്വാതന്ത്രരല്ലാത്ത സ്ത്രീകളെ പറ്റിയാണ് പറയുന്നത്

https://m.facebook.com/story/graphql_permalink/…

6) നസ്രാണികളോട് ഒരു ചോദ്യം.
കൊച്ചിന്റെ പേരിന്റെ കൂടെ അയിന്റെ അപ്പന്റെ അമ്മേടെ പേരു വെച്ച് സ്ത്രീശാക്തീകരണം നടത്തുന്നതിൽ ലജ്ജ ഉണ്ടോ? ഇല്ലെങ്കിൽ, കൊച്ചിന്റെ അമ്മേടെ പേരോ, atleast അമ്മേടെ അമ്മേടെ പേര് വെച്ചാൽ ഇമ്മിണി പുളിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ????

7) പേര് മാറ്റത്തെ പറ്റി പറഞ്ഞപ്പോൾ നിങ്ങടെ അച്ഛന് വന്ന വികാരം എന്ത്??
സന്തോഷം, സങ്കടം, ന്യൂട്രൽ???? മൂന്നാണെങ്കിലും പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?? അമ്മക്ക് വികാരത്തിന് സ്കോപ്പുണ്ടോ എന്നുപോലും അറിയില്ല. സോറി. I have a question to fathers too. I don glorify paternal names by this post.

https://m.facebook.com/story/graphql_permalink/…

8) ഭർത്താവിന്റെ പേരു കൂട്ടിയിട്ടുവലിച്ചിട്ട് ആക്ച്വലി നിങ്ങൾ എന്താണ് വ്യക്തമാക്കാൻ ശ്രമിക്കുന്നത്??? നിങ്ങൾ അയാളുടേതാണെന്നോ അയാൾ നിങ്ങളുടേതാണെന്നോ?? ആദ്യത്തേതാണെങ്കിൽ, തിരിച്ചു, അയാൾ നിങ്ങളുടേതാണെന്ന് ഉറപ്പ് വരുത്താൻ ഉള്ള ബാധ്യത അയാൾക്കുണ്ടോ, അതോ ആ ബാധ്യത അയാൾക്കില്ലെന്നു നിങ്ങൾക്കറിയാമോ??? ;) നിങ്ങളുടെ ബാധ്യത നിങ്ങൾക്ക് അഭിമാനം ഉണ്ടാക്കുന്നുണ്ടോ???

NB: why don u leave kids?? Why do u add dad's name or other patriarchy always??? Why don you give independent names????



from mangalam.com https://ift.tt/2OrbNGF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages