മുംബൈ; PUBG ഗെയിം കളിക്കുന്നതിനിടെ ഫോണിലെ ചാർജ് തീർന്നതോടെ നിയന്ത്രണം വിട്ട യുവാവ് അളിയനെ കുത്തി. മഹാരാഷ്ട്രയിലെ താനെയിലെ കൊൽഷേവാടി സ്റ്റേഷൻ പരിധിയിലാണ് സംഭവം. രജ്നീഷ് രാജ്ബാർ എന്ന യുവാവ് സഹോദരി ഭർത്താവായ ഒഎം ബാവ്ധാക്കറിനെയാണ് കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. കൊലപാതകകുറ്റം ചുമത്തി കേസ് ചാർജ് ചെയ്യുന്നത് ഫെബ്രുവരി 14 നാണ്. രാജ്ബാർ വീട് മുഴുവൻ ചാർജർ തിരഞ്ഞെങ്കിലും ലഭിച്ചില്ല. ഇതോടെ അരിശം മൂത്ത രാജ്ബാർ സഹോദരി ഭർത്താവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രാജ്ബാറിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. Content Highlight: After PUBG Drained Out Phones Battery, Man killed His Brother in low
from mathrubhumi.latestnews.rssfeed http://bit.ly/2SEXkfr
via
IFTTT
No comments:
Post a Comment