ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഗോവന്‍ കാര്‍ണിവല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഗോവന്‍ കാര്‍ണിവല്‍

മഡ്ഗാവ്: ബെംഗളൂരു എഫ്.സിക്കെതിരേ അവരുടെ നാട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിനു പിന്നാലെ സ്വന്തം മാട്ടിൽ ചെന്നൈയിനെ തകർത്തുവിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളി ഗോവ. നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന തിരിച്ചറിവ് ബ്ലാസ്റ്റേഴ്സിനെ അടിമുടി മാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച ഗോവയെ നേരിടുമ്പോൾ അതു തന്നെയാണ് കേരള ടീമിനുള്ള ആനുകൂല്യം. മറുഭാഗത്ത് സ്വന്തം മണ്ണിൽ വിജയത്തോടെ നോക്കൗട്ടിലേക്ക് കടക്കാനാണ് ഗോവ ഇറങ്ങുന്നത്. ഒരു കളി കൂടി ജയിച്ചാൽ ഗോവയ്ക്ക് സെമി ഫൈനൽ ഉറപ്പിക്കാം. ഗോവയുടെ ഗ്രൗണ്ടായ ഫത്തോർഡ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകീട്ട് 7.30-നാണ് മത്സരം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ഗോവ ഉജ്ജ്വലഫോമിലാണ്. അവസാന മത്സരത്തിൽ എ.ടി.കെ.യെ 3-0 ത്തിന് തോൽപ്പിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഗോവയ്ക്ക് ലീഗിലെ അവസാന രണ്ടു മത്സരങ്ങൾ കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയിൻ, ബെംഗളൂരു ടീമുകളുമായിട്ടാണ്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് സെമി ബെർത്ത് ഉറപ്പിക്കാനാകും ശ്രമം. ബ്ലാസ്റ്റേഴ്സാകട്ടെ, 14 മത്സരങ്ങൾക്കുശേഷം കഴിഞ്ഞ കളിയിൽ ചെന്നൈയിനെ (3-0) തോൽപ്പിച്ചതിന്റെ ആവേശത്തിലാണ്. ശേഷിക്കുന്ന മൂന്നുകളികളും ജയിച്ചാലും അവസാന ആറിലെത്തി സൂപ്പർകപ്പിനുയോഗ്യത നേടാനാകുമെന്ന് ബ്ലാസ്റ്റേഴ്സിന് ഉറപ്പില്ല. പുതിയ പരിശീലകനുകീഴിൽ ആദ്യ രണ്ടു മത്സരങ്ങൾ സമനിലയിലായെങ്കിലും പഴയ കളിയിൽനിന്ന് മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങൾ കാണിച്ചു. വെള്ളിയാഴ്ച കൊച്ചിയിൽ ചെന്നൈയിനെ നല്ല മാർജിനിൽ തോൽപ്പിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. Content Highlights:FC Goa look to seal play-offs berth in match against Kerala Blasters


from mathrubhumi.latestnews.rssfeed http://bit.ly/2TVhRc2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages