തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾ ഇനി റോബോട്ടുകളും നാനോ മെഷീനുകളും നിർമിക്കും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി.) ആണ് ഇതിനുള്ള പദ്ധതി നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ് എന്നീ മേഖലകളിൽ ശാസ്ത്ര ആഭിമുഖ്യമുള്ള കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. പ്രതിഭാ പോഷണപരിപാടികളുടെ ഭാഗമാണ് ശില്പശാലകളെന്ന് ഡയറക്ടർ ബി. അബുരാജ് പറഞ്ഞു. ഓരോ ജില്ലയിൽനിന്നും 150 പേരെ വീതം തിരഞ്ഞെടുത്ത് ശാസ്ത്രജാലകം പരിപാടി വിജയകരമായി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് നവസാങ്കേതികവിദ്യാ ശില്പശാലകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ക്രിപ്റ്റോളജി, മാത്തമാറ്റിക്സ് ലോജിക് എന്നീ വിഷയങ്ങൾ അധികരിച്ച് കോഴിക്കോട് സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ പരിശീലനം ആരംഭിച്ചു. മണികണ്ഠൻ രംഗസ്വാമി, ഡോ. തസ്ലീമ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ. നാനോ ഇലക്ട്രോണിക്സ്, നാനോ ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ശില്പശാല കൊച്ചി സർവകലാശാലയിൽ തിങ്കളാഴ്ച ആരംഭിക്കും. Content Highlights:State Institute of Educational Technology to provide training forschool students for developing robots
from mathrubhumi.latestnews.rssfeed http://bit.ly/2ImYQxZ
via
IFTTT
No comments:
Post a Comment