മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: യൂത്ത് കോൺഗ്രസ് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷൻ ബെഞ്ചാണ് ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്തത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിൽ നിന്ന് അഡ്വക്കേറ്റ് ജനറലിനോട് രാവിലെ തന്നെ ഹൈക്കോടതിയിൽ ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നതായി സൂചനയുണ്ട്. അർധരാത്രിയ്ക്ക് ശേഷം ഹർത്താലിന് ആഹ്വാനം നൽകി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബർ ഓഫ് കൊമേഴ്സും മറ്റു സംഘടനകളും നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി മിന്നൽ ഹർത്താലുകൾ നിരോധിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെ ഞായറാഴ്ച അർധരാത്രിയ്ക്ക് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹർത്താലിന് ആഹ്വാനം നൽകുകയായിരുന്നു. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം നൽകരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഞായറാഴ്ച രാത്രി വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം നൽകി.തുടർന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യനടപടികളിലേക്ക് നീങ്ങിയത്. കോടതി നടപടികൾ നിയമപരമായി നേരിടുമെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. Content Highlights:High Court files suo-moto case against Dean Kuriakose


from mathrubhumi.latestnews.rssfeed http://bit.ly/2V26EXt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages