കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകം; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് എഫ്‌ഐആര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകം; സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് എഫ്‌ഐആര്‍

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നാണെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ സൂചന. കൊല്ലപ്പെട്ടവർക്ക് പ്രദേശത്തെ സിപിഎം പ്രവർത്തകർക്കുള്ള മുൻവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കൊല്ലപ്പെട്ട കൃപേഷിനെയും ജോഷിയെന്ന ശരത്തിനെയുംസിപിഎം പ്രാദേശിക നേതാക്കൾ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അന്വേഷണം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് എഫ്.ഐ.ആറിലുള്ളത്. ആസൂത്രിത കൊലപാതകമാണ് നടന്നത്. സമീപ പ്രദേശത്തെ ഉത്സവം കഴിഞ്ഞ് മടങ്ങിയ കൃപേഷിനെയുംശരത്തിനെയും ഒളിച്ചിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. രാത്രി 7.30 ന് ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തുകയും വെട്ടി വീഴ്ത്തുകയായിരുന്നു. കാലുകൾക്കാണ് കൂടുതലായും വെട്ടേറ്റത്. വെട്ടേറ്റെങ്കിലും രക്ഷപ്പെടാൻ 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടർന്നെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. അക്രമികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ വടിവാളിന്റെ പിടി കണ്ടെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലപ്പെട്ട കൃപേഷിന്റെയും ജോഷിയുടെയും മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലാണ് ഉള്ളത്. കൊലപാതകത്തിന്റെ ഗൂഢാലോചന അടക്കമുള്ളവ അന്വേഷിക്കുമെന്ന് കാസർകോഡ് എസ്.പി എ. ശ്രീനിവാസ് വ്യക്തമാക്കി. ContentHighlights:Kasargode Political murder police register FIR


from mathrubhumi.latestnews.rssfeed http://bit.ly/2ImXB1N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages