പാലക്കാട്:സംസ്ഥാനത്ത് ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളെ ഇനി സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നായി തരംതിരിക്കും. ഇതിനായുള്ള ഗ്രേഡിങ്ങിന് ജില്ലാതലത്തിൽ സമിതികൾ രൂപവത്കരിച്ച് സാമൂഹികനീതിവകുപ്പ് ഉത്തരവിറക്കി. പഠിക്കുന്ന കുട്ടികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ എണ്ണവും യോഗ്യതയും എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കുക. ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിലാവും ഇത്തരം സ്കൂളുകൾക്ക് പ്രവർത്തനത്തിനുള്ള സർക്കാർസഹായം അനുവദിക്കുക. ജില്ലാ സാമൂഹികനീതി ഓഫീസർക്കാണ് സ്കൂളുകൾ തരംതിരിക്കാനുള്ള ജില്ലാസമിതിയുടെ നേതൃസ്ഥാനം. ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന ഡോക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചുമതലപ്പെടുത്തുന്ന വിദ്യാഭ്യാസ ഓഫീസർ എന്നിവരാണ് മറ്റുരണ്ട് അംഗങ്ങൾ. 'എ' ഗ്രേഡ് സ്കൂളുകൾക്ക് 83 ലക്ഷവും 'ബി' വിഭാഗത്തിന് 51 ലക്ഷവും 'സി' വിഭാഗത്തിന് 19 ലക്ഷവും വീതമാണ് ഗ്രാന്റ് അനുവദിക്കയെന്ന് സാമൂഹികനീതി വകുപ്പ് അധികൃതർ പറഞ്ഞു. ഭിന്നശേഷികുട്ടികളെ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് അനുയോജ്യമായ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനുപുറമേ മുതിർന്നവർക്ക് ശേഷിക്കനുസരിച്ചുള്ള തൊഴിലിലേർപ്പെട്ട് വരുമാനംനേടാനുള്ള പദ്ധതിയും തയ്യാറാക്കും. അംഗീകാരമില്ലാതെ തെറാപ്പി സെന്ററുകളെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടിക്ക് ശുപാർശചെയ്യാനും ജില്ലാതല സമിതികൾക്ക് അധികാരമുണ്ടാകും. സഹായം 14 കോടി സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്കായി ഗ്രാന്റ് ഇനത്തിൽ 2018-19 അധ്യയന വർഷത്തിൽ 14 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്. 2017-18ൽ ഇത് 13 കോടിയായിരുന്നു. 317 സ്പെഷ്യൽ സ്കൂളുകളിലായി സംസ്ഥാനത്ത് 23,500 വിദ്യാർഥികളാണുള്ളത്. സൗജന്യമായി വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്കൂളുകളിൽ പലതും സാമ്പത്തിക പ്രതിസന്ധിയിലാണ്. തുച്ഛമായ ശമ്പളത്തിലാണ് പല സ്കൂളുകളിലും അധ്യാപകരും ആയമാരും ജോലിചെയ്തുവരുന്നത്. Content Highlights:Special schools will be divided into three based on infrastructure facility, department of social justice
from mathrubhumi.latestnews.rssfeed http://bit.ly/2BE2EoY
via
IFTTT
No comments:
Post a Comment