തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

തൂത്തുക്കുടിയിലെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ വിവാദ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് വീണ്ടും തുറക്കാമെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി തടഞ്ഞു. തമിഴ്നാട് സർക്കാരിന്റെ ഹർജിയിലാണ് നടപടി. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണൽ മരവിപ്പിച്ചതിനെതിരെയായിരുന്നു സർക്കാർ കോടതിയെ സമീപിച്ചത്. ഹരിത ട്രൈബ്യൂണലിന് കേസിൽ ഇടപെടാനാകില്ലെന്നും കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി ഒരു മാസത്തിനകമായിരുന്നു ഹരിത ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ചത്. നേരത്തെ പ്ലാന്റ് പ്രവർത്തനം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഇതോടെയാണ് കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരിച്ച മൂന്നംഗ സമിതി വിഷയത്തിൽ പഠനം നടത്തിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. മുൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തരുൺ അഗർവാളായിരുന്നു മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷൻ. കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് വേദാന്ത ഗ്രൂപ്പിന്റെ ഭാഗം കേൾക്കാനോ നോട്ടീസ് നൽകാനോ സർക്കാർ തയ്യാറായില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. ഇന്ത്യയുടെ വാർഷിക ചെമ്പ് ഉത്പാദനത്തിന്റെ നാൽപ്പത് ശതമാനമാനവും വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് പ്ലാന്റിൽ നിന്നാണ്. അനിൽ അഗർവാളിന്റെ ഉടമസ്ഥയിലുള്ള കമ്പനിയാണ് വേദാന്ത റിസോഴ്സസ്. content highlights:Protest-Hit Sterlite Plant In Tamil Nadu Will Stay Shut: Supreme Court


from mathrubhumi.latestnews.rssfeed http://bit.ly/2Sd68Eo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages