ശാപമാണ് വിജയാ ഈ രക്തദാഹം, കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങളെന്ന് ഷാഫി പറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ശാപമാണ് വിജയാ ഈ രക്തദാഹം, കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങളെന്ന് ഷാഫി പറമ്പില്‍

പാലക്കാട്:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ശക്തമായ വിമർശവുമായി ഷാഫി പറമ്പിൽ എംഎൽഎ. എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം. ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങളെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഷാഫി കുറ്റപ്പെടുത്തുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം .. എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം .. എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും ? ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം . ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ Content Highlights:Shafi parampil, youth congress leaders murder


from mathrubhumi.latestnews.rssfeed http://bit.ly/2EfnXyB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages