പണം തട്ടിയ കേസ്: സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

പണം തട്ടിയ കേസ്: സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

തിരുവനന്തപുരം: സോളാർ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടി സി മാത്യവിനെ കബളിപ്പിച്ച കേസിൽ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ടി സി മാത്യുവിൽനിന്ന് ഒരു കോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ബിജു രാധാകൃഷ്ണൻ, സരിത എസ്.നായർ എന്നിവരാണ് കേസിലെ പ്രതികൾ. ടീം സോളാർ റിന്യൂവബിൾ എനർജി സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആർ.ബി.നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിത എസ്.നായരുമാണ് സോളാർ ഉപകരണ ഇടപാടിനായി ടി.സി.മാത്യുവിനെ സമീപിച്ചത്. സോളാർ പാനൽ സ്ഥാപിക്കുന്നതിനായി തമിഴ്നാട് സർക്കാരുമായി കരാർ ഉണ്ടാക്കാൻ പോകുകയാണെന്നും പദ്ധതിയിൽ മുതൽമുടക്കണമെന്നും മാത്യുവിനോട് ബിജുവും സരിതയും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്തവിതരണാവകാശവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി സരിതയും ബിജുവും ചേർന്ന് 1.05 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2013- ലായിരുന്നു തട്ടിപ്പ് നടന്നത്. content higlights:saritha s nair and biju radhakrishnan acquitted from solar scam case


from mathrubhumi.latestnews.rssfeed http://bit.ly/2TVGohc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages