ബിജെപി വിമതന്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍: സ്വീകരിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ബിജെപി വിമതന്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍: സ്വീകരിച്ച് രാഹുല്‍

ന്യൂഡൽഹി: ബി ജെ പിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എം പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കോൺഗ്രസിൽ ചേർന്നു. എ ഐ സി സി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കീർത്തി ആസാദ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ബിഹാറിലെ ദർഭംഗയിൽനിന്നുള്ള എം പിയാണ് ഇദ്ദേഹം. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിനാണ് 2015ൽ ആസാദിനെ ബി ജെ പിയിൽനിന്നു സസ്പെൻഡ് ചെയ്തത്. തുടർന്ന് ബി ജെ പി വിമതനായി നിലകൊണ്ട ആസാദ്, കോൺഗ്രസിലേക്കോ ആർ ജെ ഡിയിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. വെള്ളിയാഴ്ചയാണ് കോൺഗ്രസിൽ ചേരാൻ ആസാദ് തീരുമാനിച്ചിരുന്നത്. എന്നാൽ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ബിഹാർ മുൻമുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെ മകനാണ് കീർത്തി ആസാദ്. 1983ൽ ലോകകപ്പ് നേടിയ ടീം അംഗമായിരുന്നു ഇദ്ദേഹം. Kirti Azad joins Congress party in presence of Congress President Rahul Gandhi pic.twitter.com/rD1PzE4XHZ — ANI (@ANI) February 18, 2019 content highlights:suspended mp from bjp kirti azad joins congress


from mathrubhumi.latestnews.rssfeed http://bit.ly/2BEplcq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages