പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലില്‍ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗർ: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ കമ്രാൻ എന്ന ജെയ്ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പം മറ്റൊരു ഭീകരനും സൈനിക നടപടിയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭീകരർ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു മേജർ അടക്കം നാല് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഒരു പ്രദേശവാസിയും ആക്രമണത്തിൽ മരിച്ചതായി വിവരങ്ങളുണ്ട്. പ്രദേശം മുഴുവൻ ഇപ്പോൾ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.മറ്റുള്ള ഭീകരർക്കുവേണ്ടി സൈനിക നടപടി തുടരുകയാണ്. Content Highlights:Security Forces killed Pulwama Attack mastermind


from mathrubhumi.latestnews.rssfeed http://bit.ly/2toSrYZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages