നെടുമങ്ങാട് പീഡനം: ഇമാമിന്റെ സഹോദരന്‍ കൊച്ചിയില്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

നെടുമങ്ങാട് പീഡനം: ഇമാമിന്റെ സഹോദരന്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളി ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിച്ച കേസിൽ ആദ്യ അറസ്റ്റ് കൊച്ചിയിൽ. ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അൽ അമീനെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനെ തുടർന്ന് ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അൽ അമീന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഷഫീഖ് ഖാസിമി ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടെനിന്ന് ഇയാൾ ബെംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. ഷഫീഖ് ഖാസിമിയ്ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൊളിക്കാട് പള്ളി ഇമാം ആയിരുന്ന ഷഫീഖ് സ്കൂൾ വിട്ടുവന്ന പതിനഞ്ചുകാരിയെ കാറിൽ കയറ്റി വനമേഖലയിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പള്ളി പ്രസിഡന്റിന്റെ പരാതിയിൽ ഇയാൾക്കെതിരെ വിതുര പോലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. Rape case; Imams brother arrested


from mathrubhumi.latestnews.rssfeed http://bit.ly/2Gs1xwq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages