കോഴിക്കോട്:കക്കാടംപൊയിലിലെ റിസോർട്ട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുൽപ്പറ്റ പാലത്തിങ്കൽ മൻസൂർ, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീർ, കൊണ്ടോട്ടി സ്വദേശി വാവക്കാ എന്ന നിസാർ എന്നിവരാണ് പിടിയിലായത്.കക്കാടം പെയിലിലെ പി.വി അൻവർ എം.എൽ.എയുടെ പാർക്കിന് അടുത്തുള്ള ഹിൽവ്യൂ പോയിന്റ് റിസോർട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. റിസോർട്ട് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുകയായിരുന്നു. പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എസ്. ഐ സനൽരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോർട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. മറ്റൊരു യുവതി മുഖേനെയാണ് കർണാടക സ്വദേശിനിയായ പെൺകുട്ടി കേരളത്തിലെത്തിയത്. ഒരുമാസത്തോളമായി വയനാട്ടിലായിരുന്ന പെൺകുട്ടിയെ ഈ മാസം 12 ന് അടിവാരത്ത് എത്തിക്കുകയും അവിടെ നിന്നുംകക്കാടംപൊയിലിൽ എത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജറാക്കിയ പെൺകുട്ടിയെ ഹോം സ്റ്റേയിലേക്ക് മാറ്റി. പ്രതികളെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. Content Highlights:Three arrested in connection with the resort sex racket, Kakkadupayayil
from mathrubhumi.latestnews.rssfeed http://bit.ly/2Ied9ot
via
IFTTT
No comments:
Post a Comment