പമ്പ: കുംഭമാസ പൂജയ്ക്ക് നട തുറന്നതിന് പിന്നാലെ ശബരിമലയിൽ ദർശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി. നാൽപ്പത്തഞ്ചുകാരിയായ ഇവരെ മരക്കൂട്ടത്തിനു സമീപം ശബരിമല കർമ സമിതി പ്രവർത്തകർ തടയുകയായിരുന്നു. രാവിലെ പത്തുമണിയോടെയാണ് ഇവർ ഭർത്താവിനൊപ്പം മലകയറിത്തുടങ്ങിയത്. മരക്കൂട്ടത്തു വെച്ച് ശബരിമല കർമ സമിതിയുടെ ഇരുപതോളം പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. മുന്നോട്ടുള്ള പാതയിലും പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇവരെ പോലീസ് പമ്പയിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റി യുവതികളെ സന്നിധാനത്ത് എത്തിക്കേണ്ടെന്നാണ് പോലീസിന്റെ നിലപാടെന്നാണ് സൂചന. കുംഭമാസപൂജയ്ക്കു തുറന്ന നട പതിനേഴിനാണ് അടയ്ക്കുന്നത്. Content Highlights:woman returned from sabarimala after protest, sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2GsugkT
via
IFTTT
No comments:
Post a Comment