ജമ്മു: 45 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ അക്രമാസക്തം. ഇതേത്തുടർന്ന് ജമ്മുവിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹർത്താലിനിടെ വാഹനങ്ങൾ കത്തിക്കുകയും അക്രമ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാർ പറഞ്ഞു. നഗരത്തിലെ ഗുജ്ജാറിലാണ് ഹർത്താലിനിടെ ആദ്യ അക്രമ സംഭവമുണ്ടായത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. Image Credits: PTI ജമ്മുവിലും പരിസരത്തെ ഏഴോളം പ്രദേശങ്ങളിലുമാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ, ജമ്മുവിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം പരിപാലിക്കണമെന്നും പോലീസ് അഭ്യർഥിച്ചു. ജമ്മു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ജെസിസിഐ) ഹർത്താലിനെ അനുകൂലിച്ചതിനെ തുടർന്ന് വ്യാപാരി വ്യവസായികൾ കടകളടച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നു. വാഹന ഉടമകളുടെ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ പൊതുഗതാഗതം തടസപ്പെട്ടിരുന്നു. സൈന്യത്തിനുനേരെ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണ് പുൽവാമയിൽ നടന്നത്. Content Highlights:Curfew in Jammu as protests turn violent
from mathrubhumi.latestnews.rssfeed http://bit.ly/2Sz3yxe
via
IFTTT
No comments:
Post a Comment