പുല്‍വാമ ഭീകരാക്രമണം: പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: പാകിസ്താനിലെ ഇന്ത്യൻ സ്ഥാനപതി അജയ് ബിസാരിയയെ വിദേശകാര്യ മന്ത്രാലയം ഡൽഹിക്ക് വിളിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നടക്കുന്ന കൂടിയാലോചനകളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി തന്നെ അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുമെന്ന് എ എൻ ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പാക് സ്ഥാനപതി സൊഹൈൽ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്. ജവാന്മാരുടെ മരണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഗോഖലെ സൊഹൈലിനെ അറിയിച്ചതായി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് സൊഹൈലിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന വാദവുമായി പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പരിശീലനം കഴിഞ്ഞ് മടങ്ങിയ സി ആർ പി എഫ് വാഹന വ്യൂഹത്തിനു നേർക്ക് ഭീകരർ ചാവേർ ആക്രമണം നടത്തിയത്. മലയാളിയായ വി വി വസന്ത്കുമാർ ഉൾപ്പെടെ 45 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. Sources: Indian High Commissioner to Pakistan Ajay Bisaria will leave tonight for Delhi for the consultations tomorrow. #PulwamaAttack https://t.co/M4THwLSyKX — ANI (@ANI) February 15, 2019 content highlights:indian high commissioner to pakistan has been called to delhi, pulwama terror attack


from mathrubhumi.latestnews.rssfeed http://bit.ly/2X5gycA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages