നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി: ഡോക്ടറെ സ്ഥലംമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതി: ഡോക്ടറെ സ്ഥലംമാറ്റി

തിരുവനന്തപുരം: നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവി ഡോ. ജോൺ എസ്. കുര്യനെ സ്ഥലം മാറ്റി. ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്. ശസത്രക്രിയാ ടേബിളിൽ ട്രേ വച്ചതുമായി ബന്ധപ്പെട്ട് നഴ്സിനെ ഡോക്ടർ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാവിലെ മുതൽ ജീവനക്കാർ സമം നടത്തിയതിനെ തുടർന്നാണ് ഡോക്ടർക്കെതിരേ നടപടി സ്വീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രോഗിയുടെ ശരീരത്തിൽ ട്രേവെച്ചു എന്നാരോപിച്ചാണ് ഡോക്ടർ നഴ്സിനെ പീഡിപ്പിച്ചത്. രോഗിക്ക് സമാനമായ രീതിയിൽ നഴ്സിനെ കിടത്തിയ ശേഷം അതേ ട്രേ നഴ്സിന്റെ കാലിൽ വെയ്ക്കുകയും ഡോ്ക്ടറുടെ റൗണ്ട്സ് കഴിയുന്നതുവരെ അതേ അവസ്ഥയിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഡോകട്ർക്കെതിരേ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടിയന്തര അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. മൂന്നു മണിക്കൂറോളം ഉദ്യോഗസ്ഥരും നഴ്സുമാരും ചേർന്ന് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് നടപടിയെടുക്കാൻ തീരുമാനമായത്. സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർ ജോൺ എസ്. കുര്യനെ സ്ഥലം മാറ്റിയത്. അതേ സമയം മൂന്നുകിലോ ഗ്രാം ഭാരം വരുന്ന ട്രേ രോഗിയുടെ ശരീരത്തിൽ വെച്ചതിനാലാണ് നഴ്സിനെ ശിക്ഷിച്ചതെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയാറാണെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. Content Highlights:Harrasment Agianst Nurse Doctor Punished


from mathrubhumi.latestnews.rssfeed http://bit.ly/2SxS25g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages