അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം

മൈസൂർ: രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിനെ തകർത്ത് ഇന്ത്യ എ. ഇന്നിങ്സിനും 68 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. ആദ്യ ഇന്നിങ്സിൽ 248 റൺസ് കടവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് ലയൺസ് 180 റൺസിന് പുറത്തായി. 10.3 ഓവറിൽ 31 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത യുവ സ്പിന്നർ മായങ്ക് മാർക്കണ്ടെയാണ് ലയൺസിനെ തകർത്തത്. കേരള രഞ്ജി താരം ജലജ് സക്സേന രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കി. വയനാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ലോകേഷ് രാഹുൽ (81), അഭിമന്യു ഈശ്വരൻ (117), പ്രിയങ്ക് പഞ്ചൽ (50), ശ്രീകർ ഭട്ട് (46) എന്നിവരുടെ മികവിൽ ഇന്ത്യ എ 392 റൺസെടുത്തിരുന്നു. ഇതിന് മറുപടിയായി ലയൺസ് 144 റൺസിന് പുറത്തായി. 248 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ലയൺസിനെ ഇന്ത്യ എ ഫോളോ ഓണിനയക്കുകയായിരുന്നു. ഓപ്പണർ ബെൻ ഡക്കറ്റും (50), ലൂയിസ് ഗ്രിഗറി (44) എന്നിവർ മാത്രമാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിന്നത്. Content Highlights:india a vs england lions visitors face defeat


from mathrubhumi.latestnews.rssfeed http://bit.ly/2STvjQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages