ചോരപ്പുഴയായ് കശ്മീര്‍... കൊടുംക്രൂരതയ്ക്ക് വധശിക്ഷ... ശബരിമലയില്‍ യുവതിയെ തടഞ്ഞു....മതില്‍ കെട്ടാനുറച്ച് ട്രംപ്... പ്രധാന വര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ചോരപ്പുഴയായ് കശ്മീര്‍... കൊടുംക്രൂരതയ്ക്ക് വധശിക്ഷ... ശബരിമലയില്‍ യുവതിയെ തടഞ്ഞു....മതില്‍ കെട്ടാനുറച്ച് ട്രംപ്... പ്രധാന വര്‍ത്തകളിലൂടെ

കശ്മീര്‍ ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ച്ച; ആക്രമണ പദ്ധതി വീഡിയോ സഹിതം രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു

ശ്രീനഗര്‍: കശ്മീരില്‍ 44 ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ ഇന്നലെ രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍ എന്ന് വ്യക്തമാക്കി രംഗത്ത് വരികയും ചെയ്തിരുന്നു.
[IMG]

പെറ്റമ്മയുടെ കണ്‍മുന്നിലിട്ട് മക്കളെ വെട്ടിക്കൊന്ന പിതൃ സഹോദരന് വധശിക്ഷ

പത്തനംതിട്ട : റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
[IMG]

മെക്സിക്കന്‍ മതില്‍ നിര്‍മ്മാണം; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതായി വൈറ്റ് ഹൗസ്. സര്‍ക്കാര്‍ വകുപ്പുകളുടെ അടച്ചിടല്‍ ഒഴിവാക്കാന്‍ ഒരു അതിര്‍ത്തി സുരക്ഷാ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കും. കോണ്‍ഗ്രസിനെ മറികടന്നായിരിക്കും ഈ നടപടി. മതില്‍ നിര്‍മ്മാണത്തിന് സൈനിക ഫണ്ട് വിനിയോഗിക്കാനാണ് അടിയന്തരാവസ്ഥയിലൂടെ ഉദ്ദേശിക്കുന്നതെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറയുന്നു.
[IMG]

പുല്‍വാമ ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി രാജ്യാന്തര സമൂഹം; ഞങ്ങളെ പഴിക്കേണ്ടെന്ന് പാകിസ്താന്‍

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ അവാന്തിപുരയില്‍ സി.ആര്‍.പി.എഫ് സംഘത്തിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച് രാജ്യാന്തര സമൂഹം. ഇന്ത്യയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും ദാരുണമായ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കുമെന്ന് ലോകസമൂഹം വ്യക്തമാക്കി.
[IMG]

ശബരിമല വീണ്ടും കലുഷിതമാകുന്നു; ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു

ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമല വീണ്ടും കലുഷിതമാകുന്നു. ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സുരക്ഷയില്‍ യുവതി തിരിച്ചിറങ്ങി. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് വീണ്ടും മല കയറി.



from mangalam.com http://bit.ly/2DRrOAP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages