ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന ശക്തമായ സൂചനയുമായി സിആര്‍പിഎഫ്. വെള്ളിയാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 39 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 10 ഓളം സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ചാവേറാക്രമണത്തിനു പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിആര്‍പിഎഫിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഇത് മറക്കാനോ പൊറുക്കാനോ പറ്റില്ല. രാജ്യത്തിനായി ജീവന്‍ ബലി കഴിച്ച ധീര ജവാന്മാര്‍ക്ക് സല്യൂട്ട്. മരണമടഞ്ഞ ജവാന്മാരുടെ കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നു. ഈ ആക്രമണത്തിന് തിരിച്ചടി നല്‍കും. സിആര്‍പിഎഫിന്റെ ട്വീറ്റില്‍ കുറിച്ചു.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫിന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 350 കിലോയോളം സ്‌ഫോടക ശേഖരം നിറച്ച സ്‌കോര്‍പിയോ കാര്‍ സൈനിക വാഹന വ്യൂഹത്തിനു നേര്‍ക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
WE WILL NOT FORGET, WE WILL NOT FORGIVE:We salute our martyrs of Pulwama attack and stand with the families of our martyr brothers. This heinous attack will be avenged. pic.twitter.com/jRqKCcW7u8— 🇮🇳CRPF🇮🇳 (@crpfindia) February 15, 2019
from mangalam.com http://bit.ly/2SAMlne
via IFTTT
No comments:
Post a Comment