സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കില്ല; ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കില്ല; ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി-ചെന്നിത്തല

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാർ മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല.ഇക്കാര്യത്തിൽ ഒഴിവാക്കാനാകാത്ത സാഹചര്യം ഉണ്ടായാൽ കോൺഗ്രസ് അധ്യക്ഷൻ അന്തിമ തീരുമാനമെടുക്കുമെന്നും സിറ്റിങ് എം.പിമാർക്ക് മത്സരിക്കാൻ അവസരം ലഭിച്ചേക്കുമെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥി മതിയെന്നാണ് തീരുമാനം. ഇതിൽനിന്ന് വ്യത്യസ്തമായി എന്തെങ്കിലും അഭിപ്രായമുയർന്നാൽ രാഹുൽഗാന്ധി തീരുമാനമെടുക്കും. ബംഗാളിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കുമെങ്കിലും കേരളത്തിൽ അത്തരത്തിലുള്ള ഒരു നീക്കവുമില്ലെന്നും ചെന്നിത്തല പറഞ്ഞു. റഫാൽ അഴിമതിയും സംസ്ഥാനസർക്കാരിന്റെ അഴിമതികളും കേരളത്തിൽ പ്രചരണ വിഷയങ്ങളാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു ചേർത്ത നിയമസഭ കക്ഷിനേതാക്കളുടെയും പി.സി.സി. അധ്യക്ഷന്മാരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഫാൽ വിഷയം മുഖ്യ പ്രചരണായുധമാക്കാനും ബംഗാളിൽ സി.പി.എമ്മുമായി സഹകരിക്കാനും ഡൽഹിയിലെ കോൺഗ്രസ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്ക് പുറമേ ദേശീയ വിഷയങ്ങൾക്ക് പ്രധാന്യം നൽകണമെന്നും സ്ഥാനാർഥികളുടെ അന്തിമപ്പട്ടിക ഫെബ്രുവരി 25-നകം ഹൈക്കമാൻഡിന് സമർപ്പിക്കണമെന്നും രാഹുൽഗാന്ധി യോഗത്തിൽ നിർദേശം നൽകിയിരുന്നു. Content Highlights:aicc meeting in delhi, ramesh chennithala response after meeting


from mathrubhumi.latestnews.rssfeed http://bit.ly/2E1pgRS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages