പ്രധാനലക്ഷ്യം ബി.ജെ.പിയുടെ തോല്‍വി; ദേശീയതലത്തില്‍ വിശാലസഖ്യമില്ല- സീതാറാം യെച്ചൂരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

പ്രധാനലക്ഷ്യം ബി.ജെ.പിയുടെ തോല്‍വി; ദേശീയതലത്തില്‍ വിശാലസഖ്യമില്ല- സീതാറാം യെച്ചൂരി

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യമെന്നും ദേശീയതലത്തിൽ സി.പി.എമ്മിന് ഒരു വിശാലസഖ്യം ഉണ്ടാകില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാലസഖ്യം തിരഞ്ഞെടുപ്പിന് ശേഷം രൂപവത്കരിക്കും. ദേശീയതലത്തിൽ സി.പി.എമ്മിന് ഒരു മുന്നണിയുണ്ടാകില്ല. ബംഗാളിൽ ഇടതുപക്ഷം മത്സരിക്കാത്ത മേഖലകളിൽ ബി.ജെ.പി, തൃണമൂൽ ഇതരർക്ക് വോട്ട് നൽകും. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കില്ല, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യമെന്നും കേന്ദ്രത്തിൽ ബദൽ സർക്കാർ രൂപീകരണം ഉറപ്പുവരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനതലത്തിൽ സി.പി.എം. സ്ഥാനാർഥികൾ മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുമെന്നും പാർട്ടിയുടെ പ്രകടന പത്രികയ്ക്കും കേന്ദ്ര കമ്മിറ്റി യോഗത്തിൽ രൂപംനൽകുമെന്നും സീതറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫാൽ അഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Content Highlights:cpim general secretary sitaram yechuri press meet after pb meeting in delhi


from mathrubhumi.latestnews.rssfeed http://bit.ly/2GvIf8y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages