കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന മത്സരത്തിൽ ഇന്ത്യ എ ടീം ശക്തമായ നിലയിൽ. ആറു വിക്കറ്റ് നഷ്ടത്തിൽ 540 റൺസെന്ന നിലയിൽ ആദ്യ ഇന്നിങ്സ് ഇന്ത്യ ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യ എ ടീമിന് 200 റൺസ് ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ലയൺസ് 340 റൺസിന് പുറത്തായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ പ്രിയങ്ക് പഞ്ചലിന്റേയും സെഞ്ചുറിയടിച്ച ശ്രീകർ ഭരതിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 313 പന്തിൽ 26 ഫോറിന്റേയും മൂന്ന് സിക്സിന്റേയും അകമ്പടിയോടെ പഞ്ചൽ 206 റൺസാണ് അടിച്ചെടുത്തത്. ഭരത് 139 പന്തിൽ 142 റൺസ് നേടി. 11 ബൗണ്ടറിയോടെയായിരുന്നു ഈ ഇന്നിങ്സ്. ഓപ്പണർ കെ.എൽ രാഹുൽ 89 റൺസ് നേടി. 28 റൺസോടെ ജലജ് സക്സേനയും 12 റൺസുമായി ശ്രദ്ധുൽ ഠാക്കൂറും പുറത്താകാതെ നിന്നു. ചാപ്പൽ മൂന്ന് വിക്കറ്റുമായും ബ്രിഗ്സ് രണ്ട് വിക്കറ്റോടെയും പുറത്താകാതെ നിന്നു. പോർട്ടെർ ഒരു വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ലയൺസിനായി ഓപ്പണർ ഡക്കറ്റാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഡക്കറ്റ് 118 പന്തിൽ 80 റൺസ് നേടി. ഹെയ്ൻ 61 റൺസും ജാക്ക്സ് 63 റൺസും നേടി. Content Highlights: India A vs England Lions First Unofficial Test Cricket
from mathrubhumi.latestnews.rssfeed http://bit.ly/2SBgH8u
via
IFTTT
No comments:
Post a Comment