ആലപ്പുഴ: കൈനകരിയില്‍ ദമ്പതിമാര്‍ക്കെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം. റോഡരുകില്‍ ബൈക്ക് നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ദമ്പതികളെ സദാചാര ഗുണ്ടകള്‍ ചോദ്യം ചെയ്യുകയും ഏറെ നേരം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദമ്പതിമാര്‍ പകര്‍ത്തി നല്‍കിയ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പൊങ്ങമണ്ണടിച്ചിറ വീട്ടില്‍ സാംകുമാര്‍, കൈനകരി കുത്തമംഗലം നിഖില്‍ ഭവനില്‍ നരേന്ദ്രന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
തങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാരാണെന്ന് പറഞ്ഞിട്ടും തടഞ്ഞു നിര്‍ത്തി അപമാനിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളില്‍ വന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും അവരും സഹായിക്കാന്‍ തയ്യാറായില്ല. പിന്നീട് പോലീസിനെ വിളിച്ചുവെങ്കിലും വൈകിയാണ് പോലീസ് എത്തിയത്. അപ്പോഴേയ്ക്ക് അക്രമികള്‍ രക്ഷപെട്ടിരുന്നു.
from mangalam.com http://bit.ly/2WTVrtY
via IFTTT
No comments:
Post a Comment