അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്ന് പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്ന് പാകിസ്താന്‍

ന്യൂഡൽഹി: വ്യോമസേനാ വൈമാനികൻ അഭിനന്ദൻ വർത്തമനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻറെ സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ പാർലമെന്റിനെ അറിയിച്ചു.ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന. വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.സ്ഥാനപതി തലത്തിൽ നയതന്ത്ര ഇടപെടലുകൾക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകൾക്കും വഴങ്ങില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. അതിർത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് അഞ്ചു മണിക്ക് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതിൽ പങ്കെടുക്കുന്നുണ്ട്. Content Highlights:Wing Commander Abhinandan releasing friday, pakistan, Balakot Attack


from mathrubhumi.latestnews.rssfeed https://ift.tt/2GOMNIm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages