എസി മുറിയിലിരുന്ന് യുദ്ധം വേണമെന്ന് പറയാന്‍ എളുപ്പമാണ്; യുദ്ധത്തിന്റെ പ്രത്യാഘാതം അറിയാത്തവരാണ് ഇത്തരക്കാരെന്ന് മേജര്‍ രവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

എസി മുറിയിലിരുന്ന് യുദ്ധം വേണമെന്ന് പറയാന്‍ എളുപ്പമാണ്; യുദ്ധത്തിന്റെ പ്രത്യാഘാതം അറിയാത്തവരാണ് ഇത്തരക്കാരെന്ന് മേജര്‍ രവി

കൊച്ചി: എ.സി. മുറികളില്‍ ഇരുന്നു യുദ്ധം വേണമെന്ന് പറയാന്‍ എളുപ്പമാണെന്നും യുദ്ധത്തിന്റെ പ്രത്യാഘാതം എന്താണെന്ന് അറിയാത്തവരാണ് ഇത്തരക്കാരെന്നും സംവിധായകനും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ മേജര്‍ രവി. ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ഇതല്ല പറയേണ്ടതെന്നും മേജര്‍ രവി പറഞ്ഞു. ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം പറഞ്ഞത്.

യുദ്ധം വേണമെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മേജര്‍ രവി. കേരളത്തിലുള്ളവര്‍ക്ക് യുദ്ധത്തിന്റെ ഭീകരത അറിയില്ല. ജമ്മുവില്‍ എനിക്ക് പോസ്റ്റിങ്ങ് ആയിരുന്ന സമയത്ത് ദിവസേന പതിനഞ്ചും പത്തും സ്‌ഫോടനങ്ങളും പൊട്ടിത്തെറികളുമാണ് നടക്കുക. യുദ്ധം വരുമ്പോള്‍ ഇതിന്റെ തോത് കൂടുകയാണ് ചെയ്യുക. മേജര്‍ രവി പറയുന്നു. ബുദ്ധിമോശം കൊണ്ട് പാകിസ്ഥാന്‍ അണ്വായുധം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ പത്ത് തലമുറകളോളമാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2NAxl38
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages