ന്യൂഡല്‍ഹി: പാക്കിസ്താന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ഇതിനിടെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ നടന്ന 'ആകാശ നീക്ക'ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. പാക്കിസ്താനില്‍ നിന്ന് 24 പാക്ക് ജെറ്റ്‌സ് ആണ് ഇന്ത്യന്‍ അതിര്‍ത്തി ഭേദിക്കാനായി പാഞ്ഞടുത്തത്. എട്ടു വ്യോമസേന ഫൈറ്റര്‍മാരാണ് പാക്ക് നീക്കം തടുത്തത്. ആകാശപ്പോരില്‍ പങ്കെടുത്ത ഇന്ത്യയുടെ വ്യോമസേന ഫൈറ്ററാണ് നിലവില്‍ പാക്ക് കസ്റ്റഡിയില്‍ കഴിയുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. മിഗ്-21 ബൈസണ്‍ പോര്‍വിമാനമാണ് അഭിനന്ദന്‍ പറത്തിയത്. പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതിനിടെയാണ് മിഗ്-21 തകര്‍ന്നു വീണത്.
പാക്കിസ്താന്റെ എഫ്- 16 ജെറ്റിനെ തുരത്തി കൊണ്ടാണ് അഭിനന്ദന്‍ വര്‍ധമാന്‍ മിഗ്-21 ല്‍ പറന്നത്. പാക്ക് ജെറ്റിനെ പിന്തുടരുന്നതിനിടെ തകര്‍ന്നുവീണ് ഇന്ത്യന്‍ പോര്‍വിമാനത്തില്‍ രണ്ടു പൈലറ്റ്മാര്‍ ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്താന്‍ കണക്കുകൂട്ടിയത്. തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ പാരഷൂട്ടില്‍ പാക്കിസ്താന്‍ അതിര്‍ത്തിയില്‍ നിലത്തിറങ്ങിയിട്ടുണ്ടാകാമെന്നും പാക്കിസ്താന്‍ ജെറ്റ് ഫൈറ്റര്‍ കണക്കുകൂട്ടി. തുടര്‍ന്നാണ് രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്താന്‍ അവകാശവാദം ആദ്യം ഉയര്‍ത്തിയതും, പിന്നാലെ വാദം തിരുത്തിയതും.
എട്ട് എഫ്-16, നാല് മിറാജ്-3 എയര്‍ക്രാഫ്റ്റ്, നാല് ചൈനീസ് നിര്‍മ്മിത ജെഎഫ്-17 തണ്ടര്‍ ഫൈറ്റ് എന്നിങ്ങനെയാണ് ആകാശപ്പോരിനായി ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്ക് ജെറ്റ് വിമാനങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 10 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കടന്ന പാക്ക് ആക്രമണത്തെ രാവിലെ 9.45 ഓടു കൂടി തന്നെ ഇന്ത്യ തുരത്തുകയായിരുന്നു. പാക്ക് ആക്രമണത്തെ തടുക്കാന്‍ നാല് സുഖോയ്-30, രണ്ട് മിറാജ് 2000, രണ്ട് മിഗ്-21 ബൈസണ്‍ എന്നീ പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ പോര്‍മുഖത്ത് നിരന്നത്.
from mangalam.com https://ift.tt/2H6Ttkb
via IFTTT
No comments:
Post a Comment