സമാധാന സൂചകമായി അഭിനന്ദനെ വിട്ടയക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍; മോചനം നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

സമാധാന സൂചകമായി അഭിനന്ദനെ വിട്ടയക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍; മോചനം നാളെ

ഇസ്ലാമാബാദ്: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ മോചിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതാണ് ഇക്കാര്യം. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സമാധാന സൂചകമായി അഭിനന്ദനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം തങ്ങള്‍ നിലപാട് മയപ്പെടുത്തിയതിനെ ഭയമായി വ്യാഖ്യാനിക്കേണ്ടന്നും ഇമ്രാന്‍ പറഞ്ഞു.

ഇന്നലെയാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പാക് പട്ടാളത്തിന്റെ പിടിയിലാവുകയായിരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് അഭിനന്ദനെ വിട്ടയക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.

അഭിനന്ദനെ തടവിലാക്കിക്കൊണ്ട് കാണ്ഡഹാര്‍ മോഡല്‍ സമ്മര്‍ദ്ദത്തിനാണ് ശ്രമിക്കുന്നെങ്കില്‍ അത് അനുവദിക്കി​ല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അഭിനന്ദനെ വച്ച് ഒരു വിലപേശലിന് ഇന്ത്യ തയ്യാറല്ല. ഇന്ത്യയ്ക്കു മേല്‍ കാണ്ഡഹാര്‍ മാതൃകയില്‍ സമ്മര്‍ദ്ദം കൊണ്ടുവരാമെന്നാണ് പാകിസ്താന്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. വിങ് കമാന്‍ഡറോട് മനുഷ്യപരമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2NwO338
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages