കോഴിക്കോട്: കശ്മീരിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വസന്തകുമാറിന്റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വിശദീകരണം. ആ ചിത്രം സെൽഫിയാണെന്നുള്ള വാദം തെറ്റാണെന്നും ജവാന് ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടുകടക്കുമ്പോൾ ആരോ എടുത്ത ചിത്രമാണ് അതെന്നും കണ്ണന്താനംഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ആരോ എടുത്ത് തന്റെ സോഷ്യൽമീഡിയ കൈകാര്യംചെയ്യുന്ന ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ് ആ ചിത്രം. അത് സെൽഫിയല്ലെന്ന്വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്- അദ്ദേഹം വിശദീകരിച്ചു. എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാർത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.- കണ്ണന്താനം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ധീരജവാൻ വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിവാദചിത്രം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കണ്ണന്താനം മൃതദേഹത്തിനരികെനിന്ന് ഫോട്ടോയെടുത്തതെന്ന് ആക്ഷേപിച്ച് അദ്ദേഹത്തിനെതിരേ സോഷ്യൽമീഡിയയിൽ രൂക്ഷവിമർശനമുണ്ടായി. പ്രതിഷേധ കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞതോടെ വിവാദചിത്രവും പോസ്റ്റും പിന്നീട് പിൻവലിച്ചിരുന്നു. എന്നാൽ സംഭവം വിശദീകരിച്ചുള്ള പുതിയ പോസ്റ്റിൽ വിവാദചിത്രവും അദ്ദേഹം ഉൾക്കൊള്ളിച്ചിട്ടുണ്ട്. Content Highlights:alphons kannanthanam gives explanation about his facebook photo controversy
from mathrubhumi.latestnews.rssfeed http://bit.ly/2SIjTji
via
IFTTT
No comments:
Post a Comment