'സഹിച്ചതു മതി'; ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

'സഹിച്ചതു മതി'; ഭീകരവാദം ഇല്ലാതാക്കാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഇറാന്‍

ടെഹ്റാൻ: ഇന്ത്യക്കു പിന്നാലെപാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇറാനും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഘ്ച്ചി ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും ഇന്ത്യയുംരണ്ട് ഹീനമായ ഭീകരാക്രമണങ്ങൾ നേരിട്ടു. ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചർച്ചയിൽ മേഖലയിൽ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. സഹിച്ചതു മതി-സെയെദ് ട്വിറ്ററിൽ കുറിച്ചു. Iran & India suffered from two heinous terrorist attacks in the past few days resulted in big casualties. Today in my meeting with Sushma Swaraj the Indian FM, when she had a stopover in Tehran, we agreed on close cooperation to combat terrorism in the region. Enough is enough! pic.twitter.com/uvwlx45pZ6 — Seyed Abbas Araghchi (@araghchi) February 16, 2019 ബൾഗേറിയയിലേക്കുള്ള ത്രിദിന സന്ദർശനത്തിനിടെയാണ് സുഷമ ടെഹ്റാനിൽ സെയെദുമായി കൂടിക്കാഴ്ച നടത്തിയത്. ഫെബ്രുവരി പതിനാലിന് ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫിന്റെ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഔദ്യോഗിക കണക്കു പ്രകാരം നാൽപ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 13നാണ് ഇറാനിൽപാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് ഭീകരാക്രമണം ഉണ്ടായത്.സംഭവത്തിൽ 27 ഐ ആർ ജി സി(ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. തെക്കു കിഴക്കൻ ഇറാനിലെ സിസ്താൻ- ബലൂച്ചിസ്താൻ പ്രവിശ്യയിലെ സഹെദാൻ സെക്ടറിലായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഐ ആർ ജി സി ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിച്ചിരുന്നു. content highlights:enough is enough says iran dy foreign minister after meeting sushma swaraj on terrorism, pulwama attack, sushma swaraj


from mathrubhumi.latestnews.rssfeed http://bit.ly/2TVz1GE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages