വിവാഹ വീട്ടില്‍ നിന്ന് മടങ്ങവേ ബാറിനു മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വിവാഹ വീട്ടില്‍ നിന്ന് മടങ്ങവേ ബാറിനു മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

തൃശൂർ: വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. തൃശൂർ എടക്കുളത്ത് പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ബിബിൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവ ദിവസം ചാലക്കുടിയിലെ ഒരു ബാറിനു മുന്നിൽ ഇരു ചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ബിബിൻ കാറിലെത്തിയവരോട് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രതികൾ ബിബിനെ മർദിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകമെന്ന് റിപ്പോർട്ടുകളുണ്ട്. പൊറുത്തിശ്ശേരി ഓട്ടറിട്ട് ചന്ദ്രബാബുവിന്റെ മകനാണ് ബിബിൻ. പ്രേമയാണ് മാതാവ്. പ്രബിൻ ചന്ദ്രബാബു ഏക സഹോദരനാണ്. Content Highlight: 6 beat young man to death in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2BDJKP4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages