അഭ്യന്തര വകുപ്പ് കേരളത്തില്‍ അറവുശാല വകുപ്പായി മാറി- അഡ്വ. ബി.ഗോപാലകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

അഭ്യന്തര വകുപ്പ് കേരളത്തില്‍ അറവുശാല വകുപ്പായി മാറി- അഡ്വ. ബി.ഗോപാലകൃഷ്ണന്‍

ചെങ്ങന്നൂർ: ആഭ്യന്തര മന്ത്രാലയം കേരളത്തിൽഅറവുശാല വകുപ്പായി മാറിയതായി ബി.ജെ.പി നേതാവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട അഭ്യന്തര വകുപ്പ് ജനങ്ങളെ കണ്ണീരിലാഴ്ത്തുന്ന രാഷട്രീയ എതിരാളികളെ വകവരുത്തുന്ന അറവ് ശാലയായി മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കാസർകേട്ടെ കൊലപാതകമെന്നും ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർക്കൊ നേതാക്കൾക്കൊ ആത്മാർത്ഥത ഉണ്ടങ്കിൽ സി.പി.എമ്മുമായി കൈകോർക്കുന്ന കോൺഗ്രസ്സിൽ തുടരരുത്. സി.പി.എമ്മിന്റെ അക്രമ രാഷട്രീയത്തിനെതിരെ കെ. സുധാകരന് ആത്മാർത്ഥത ഉണ്ടങ്കിൽ കോൺഗ്രസ്സ് വിട്ട് പുറത്ത് വന്ന് പുതിയ സി.പി.എം വിരുദ്ധമുന്നണിക്ക് രൂപം നൽകണം. പോലീസിലെ ഏതാണ്ടല്ലാ ഉയർന്ന ഉദ്യോഗസ്ഥന്മാരും എ.കെ.ജി സെന്ററിലെ എച്ചിൽ തീനികളായി മാറി കഴിഞ്ഞെന്നും ബി.ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ആലപ്പുഴ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടന്ന മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. content highlights:adv B Gopalakrishnan, BJP, CPIM, Congress


from mathrubhumi.latestnews.rssfeed http://bit.ly/2UYTEls
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages