ന്യൂഡൽഹി: പാകിസ്താനുമായുള്ള ചർച്ചകളുടെ കാലം കഴിഞ്ഞെന്നും ലോകം ഭീകരതയ്ക്കെതിരായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ നടപടിയെടുക്കാൻ മടിക്കുന്നത്ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. പുൽവാമയിൽ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ചർച്ചകളുടെ സമയം കഴിഞ്ഞെന്ന് വ്യക്തമാക്കുന്നതാണ്പുൽവാമയിലെ ഭീകരാക്രമണം. ഭീകരതയ്ക്കെതിരെ ലോകം പ്രവർത്തിക്കേണ്ട സമയമാണിത്. ഭീകരർക്കതിരെ നടപടിയെടുക്കാൻ മടിക്കുമ്പോൾ നാം ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഭീകരതയുമായി ബന്ധപ്പെട്ട് ഇന്ത്യയും അർജന്റീനയും ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അർജന്റീനൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു പ്രധാനമന്ത്രയുടെ പ്രസ്താവന. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. എല്ലാവരുടെയും ഉള്ളിൽ രോഷം പുകയുന്നുണ്ടെന്ന്തനിക്കറിയാം.തന്റെയുള്ളിലും കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്ന്ബീഹാറിൽ സർക്കാർ പരിപാടിയിൽ പ്രസംഗിക്കവെ മോദി പറഞ്ഞിരുന്നു. Content Highlights:Pulwama attack, time for talks over, world will have to act on terror,Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2GTBMV4
via
IFTTT
No comments:
Post a Comment