ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നീക്കണമെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിങ്ങ്. പാകിസ്താന്റെ മരുമകളാണ് സാനിയയെന്നും അങ്ങനെ ഒരു വ്യക്തിയെ തെലങ്കാനയുടെ ബ്രാൻഡ്അംബാസഡറായി വേണ്ടെന്നും രാജാ സിങ്ങ് വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി. എം.എൽ.എയുടെ പ്രതികരണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വേഗത്തിൽ നടപടിയെടുക്കണമെന്നും രാജാ സിങ്ങ് പറയുന്നു. ഹൈദരാബാദിലെ ഘോഷാമഹൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് രാജാ സിങ്ങ്. സാനിയക്ക് പകരം ആളുകളേയും രാജാ സിങ്ങ് നിർദേശിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം വി.വി.എസ് ലക്ഷ്മൺ, ബാഡ്മിന്റൺ താരങ്ങളായ സൈന നേവാൾ, പി.വി സിന്ധു എന്നിവരിൽ ആരെയെങ്കിലും ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കണമെന്നും രാജാ സിങ്ങ് പറയുന്നു. 2014-ലാണ് തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി സാനിയ മിർസയെ തെരഞ്ഞെടുത്തത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സാനിയക്കെതിരേ പ്രതിഷേധമുയർന്നിരുന്നു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പോസ്റ്റിൽ പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്ന് സാനിയ ചൂണ്ടിക്കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അതേ സമയം കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാരുടെ കൂടെയാണെന്നും അവർക്കൊപ്പമാണ് തന്റെ മനസ്സെന്നും സാനിയ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 14ന് ഇന്ത്യക്കാർക്ക് കറുത്ത ദിനമാണെന്നും ഇനിയൊരിക്കൽ കൂടി അങ്ങനെയൊരു ദിവസമുണ്ടാകരുതെന്നും സാനിയ പോസ്റ്റിൽ പറഞ്ഞിരുന്നു. #RajaSingh Sensational Comments At #SaniaMirza after #Pulwama Incident@TigerRajaSingh @MirzaSania pic.twitter.com/pejTUTI26V — Tolivelugu (@Tolivelugu) February 18, 2019 Read More:സെലിബ്രിറ്റികളുടെ പോസ്റ്റുകൾ എണ്ണുന്നതിന് പകരം രാജ്യത്തെ സേവിക്കാനുള്ള വഴികൾ കണ്ടെത്തൂ Content Highlights: Remove Sania Mirza as Telangana Ambassador says BJP MLARaja Singh
from mathrubhumi.latestnews.rssfeed http://bit.ly/2X9NcKf
via
IFTTT
No comments:
Post a Comment