ഈ ഒറ്റമുറി ഓലപ്പുരയിലാണ് കൃപേഷ് അന്തിയുറങ്ങിയിരുന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഈ ഒറ്റമുറി ഓലപ്പുരയിലാണ് കൃപേഷ് അന്തിയുറങ്ങിയിരുന്നത്

പെരിയ: ഉണങ്ങിപ്പൊടിഞ്ഞ് തുടങ്ങിയ ഓലമേഞ്ഞ മേൽക്കൂര, മഴക്കാലത്തെ ചോർച്ചയെ തടയാൻ അവിടവിടായി വിരിച്ച കറുത്ത ടാർപോളിൻ,ഒറ്റമുറി;കഴിഞ്ഞു. ഇതാണ് മരിച്ച കൃപേഷിന്റ വീട്. വീടെന്ന് പറയാനാവില്ല ഈ ഓലപ്പുരയെ. കൃപേഷും അച്ഛനും അമ്മയും സഹോദരിമാരും ഈ ഒറ്റമുറി ഓലപ്പുരയിലാണ് അന്തിയുറങ്ങിയിരുന്നത്. ദരിദ്രപശ്ചാത്തലത്തിൽ നിന്ന് വന്ന്രാഷ്ട്രീയ ഇടപെടലുകൾ നടത്തി മുന്നോട്ടു പോവുന്ന ഈ പത്തൊമ്പത്കാരനാണ് രാഷ്ട്രീയ പകപോക്കലിന് ഇരയായതെന്നത് അത്യന്തം വേദനാജനകമാണ്.കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പെയിന്റിങ് തൊഴിലാളിയാണ്.അമ്മ ബാലാമണിയും രണ്ട് സഹോദരിമാരുമാണ് കൃപേഷിനെ കൂടാതെ വീട്ടിൽ കഴിയുന്നത്. കോൺഗ്രസ് -സിപിഎം സംഘർഷത്തെ തുടർന്ന് കൃപേഷിന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ കുറച്ചു നാളായി കൃപേഷ് വീട്ടിൽ നിന്ന് മാറി മറ്റൊരിടത്താണ് താമസിച്ചിരുന്നത്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുൻവൈരാഗ്യമാണ് കൃപേഷിന്റേയും ശരത് ലാലിന്റെയും ദാരുണ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം മുന്നാട് കോളേജിലെ വിദ്യാർഥി സംഘർഷങ്ങളെ തുടർന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ശരത്ലാൽ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെ ഉത്സവത്തിന്റെ സംഘാടകപ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. content highlights:Murdered Youth congress member Kripeshs house


from mathrubhumi.latestnews.rssfeed http://bit.ly/2tAac7P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages