രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയുടെ യാത്രാനിരക്ക് പുറത്തുവിട്ട് അധികൃതര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയുടെ യാത്രാനിരക്ക് പുറത്തുവിട്ട് അധികൃതര്‍

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ 18) ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയിൽവെ അധികൃതർ. ഡൽഹിയിൽനിന്ന് വാരണാസിയിലേക്ക് ചെയർകാറിൽ സഞ്ചരിക്കാൻ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസിൽ സഞ്ചരിക്കാൻ 3520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സർവീസ് ചാർജുകൾ അടക്കമാണിതെന്ന് റെയിൽവെ അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മടക്കയാത്രയ്ക്ക് ചെയർകാറിൽ 1795 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 3470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടിലോടുന്ന ശതാബ്ദി ട്രെയിനുകളെക്കാൾ 1.5 ഇരട്ടിയാണ് വന്ദേ ഭാരത് എക്സ്പ്രസിലെ ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ക്ലാസ് നിരക്കാകട്ടെ പ്രീമിയം തീവണ്ടികളിലെ ഫസ്റ്റ് ക്ലാസ് എ.സി നിരക്കിനെക്കാൾ 1.4 ഇരട്ടിയും. സെമി ഹൈ സ്പീഡ് തീവണ്ടി ഫെബ്രുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദിഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അധികൃതർ നിരക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. ന്യൂഡൽഹി - വാരണാസി റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും.ചെയർകാറിൽ സഞ്ചരിക്കുന്നവരിൽനിന്ന് 344 രൂപയാവും ഈടാക്കുക. Content Highlights:Vande Bharat Express, Train 18, Fares


from mathrubhumi.latestnews.rssfeed http://bit.ly/2TMOLMg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages